പന്തളത്ത് ലോറിയും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം ; വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യംപന്തളത്ത് സ്‌കൂട്ടറിന് പിന്നില്‍ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. സ്‌കൂട്ടര്‍ ഓടിച്ച മകന്‍ അത്ഭുതകരമായ രക്ഷപെട്ടു. പന്തളം മുടയൂര്‍ക്കോണം തുണ്ടത്തില്‍ ബഥേല്‍ഭവനില്‍ ടി എം ശാമുവലിന്റെ ( പാപ്പച്ചന്‍) ഭാര്യ വത്സമ്മ (61) ആണ് മരിച്ചത്. മകന്‍ സാജനോടൊപ്പം പന്തളത്തേക്ക് സ്‌കൂട്ടറില്‍ വരുമ്പോള്‍ മുട്ടാര്‍ ജംഗ്ഷന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് 1. 45 ന് ആയിരുന്നു അപകടം. പന്തളം ഭാഗത്തേക്ക് വരികയായിരുന്ന ലോറി സാജന്‍ ഓടിച്ചു വരികയായിരുന്ന സ്‌കൂട്ടറിലിടിക്കുകയായിരുന്നു. സ്‌കൂട്ടറിന്റെ പിന്നിലിരിക്കുകയായിരുന്ന അമ്മ വത്സമ്മ ഇടിയുടെ ആഘാതത്തില്‍ ലോറിക്ക് അടിയില്‍അകപ്പെട്ടു.പന്തളം പോലീസ് കേസെടുത്തു.
മറ്റു മക്കള്‍ : സ്റ്റീഫന്‍ (ദുബൈ), സൗമ്യ (കുവൈറ്റ്). മരുമക്കള്‍: ലിജു, നൗഫിയ (ദുബൈ).
Accident involving a lorry and a scooter at Pandalam; A tragic end for the housewife